Kerala

ആക്ഷേപം നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുന്നില്ല; പിആര്‍ഡി പത്രപരസ്യത്തിനെതിരായ കോണ്‍ഗ്രസ് ഹര്‍ജിയിൽ ഹൈക്കോടതി

ആക്ഷേപം നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുന്നില്ല"; പിആര്‍ഡി പത്രപരസ്യത്തിനെതിരായ കോണ്‍ഗ്രസ് ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: പിആര്‍ഡിയുടെ വിവാദ പത്രപരസ്യത്തിനെതിരായ കോണ്‍ഗ്രസ് ഹര്‍ജിയിൽ പറയുന്ന ആക്ഷേപം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുന്നില്ലെന്ന് ഹൈക്കോടതി. എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നല്‍കിയ ഹര്‍ജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിൻ്റേതാണ് നടപടി. ആവശ്യം പൊതുതാല്‍പ്പര്യ ഹര്‍ജിയിലൂടെ ഉന്നയിക്കാനാകുമോ എന്ന് ആദ്യം പരിശോധിക്കുമെന്ന് അറിയിച്ച കോടതി പിആര്‍ഡി രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യത്തിന് അനുമതി നൽകിയില്ല. മറുപടി നല്‍കാന്‍ കോടതി സര്‍ക്കാരിന് 10 ദിവസം സമയം നല്‍കിയിട്ടുണ്ട്.

മാർച്ച് 5ലെ പത്രത്തിലാണ് യുഡിഎഫ് ഭരണകാലത്തെ വിമർശിച്ചും, പിണറായി സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുമുള്ള പരസ്യം സംസ്ഥാന സർക്കാർ നൽകിയത്. വാർത്താരൂപത്തിൽ ഫുൾ പേജ് പരസ്യമാണ് ഒന്നും രണ്ടും പേജുകളിൽ ഇടംപിടിച്ചത്. ഇംഗ്ലീഷ് ദിനപത്രങ്ങളിലും മലയാളത്തിൽ പിആർഡിയുടെ പരസ്യം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.






news desk
2026-03-12



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.