പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മോഹന്‍ലാല്‍. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കരുത്തുറ്റ വ്യക്തതയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോദി മികച്ച ഭരണാധികാരിയാണെന്നും മോഹന്‍ലാല്‍ പ്രശംസിച്ചു. പോഡ്കാസ്റ്റിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം
പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം വൈകീട്ടോടെയാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. മോദി ഒരുപാട് പ്രചോദിപ്പിക്കുന്ന നേതാവും മികച്ച ഭരണാധികാരിയാണെന്നും പോഡ്കാസ്റ്റില്‍ മോഹന്‍ലാല്‍ പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ മാതാവിനെപ്പോലെ കാണുന്നു. അദ്ദേഹമൊരു യോഗിയാണെന്നും മോഹന്‍ലാല്‍ പോഡ്കാസ്റ്റില്‍ സൂചിപ്പിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കരുത്തും വ്യക്തതയുമുണ്ട്. കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക കരുതല്‍ താന്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.