മുണ്ടേരി : ഏണി തെന്നി വീണ് ഗൃഹനാഥൻ മരിച്ചു. മുണ്ടേരി കൊട്ടാനിച്ചേരി വാഴയിൽ ഹൗസിൽ ഗിരീശൻ (56) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിന് ഇടയിലാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഗിരീശനെ ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല.
ഭാര്യ: കെ പി ഗിനില. മക്കൾ: അനുഗ്രഹ, ശിവനന്ദ. നാളെ വെള്ളി രാവിലെ 8.30 മുതൽ കുടുക്കിമൊട്ട ശ്രീമുത്തപ്പൻ ക്ഷേത്രത്തിന് സമീപവും തുടർന്ന് വീട്ടിലും പൊതുദർശനം, ശേഷം പകൽ 11 മണിയോടെ കണ്ണൂർ പയ്യാമ്പലത്ത് സംസ്കാരം നടക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.