ഏഴോം : ഏഴോത്ത് കളള് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു.
ഏഴോം കോട്ടക്കീലെ ഉപ്പേരി രാജീവൻ (56) നാണ് തെങ്ങിൽ നിന്ന് വീണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ഏഴിന് കള്ളു ചെത്താനായി തെങ്ങിൽ കയറിയപ്പോഴാണ് അപകടം നടന്നത്,
ഭാര്യ: കെ വി സതി, മക്കൾ: രഹ്ന രാജീവൻ, രഞ്ജിമ രാജീവൻ, സഹോദരങ്ങൾ: യു ഉഷ, യു ശൈലജ. മൃതദേഹം രാവിലെ എട്ടു മണി മുതൽ കോട്ടക്കീൽ അഴിക്കോടൻ മന്ദിരത്തിൽ പൊതു ദർശനത്തിന് വെച്ചു. സംസ്‌കാരം രാവിലെ 10 മണിക്ക് ഏഴോം ശ്മശാനത്തിൽ നടത്തും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.