ചാലോട്▾ കൂടാളി കൃഷി ഭവൻ്റെ നേതൃത്വത്തിലുള്ള കർഷക ചന്തയുടെ ഉദ്ഘാടനം കൊളോളത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ഇ സജീവൻ നിർവഹിച്ചു. വികസന കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി ദിപിൻ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് കെ സി നിജില, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം ഷൈന, പഞ്ചായത്ത് അംഗങ്ങളായ ഷൈമ കാരായി, കെ സുനന്ദ, ടി പി ഫർഷാന, സി കെ സജിന, കൃഷി അസിസ്റ്റൻ്റ് രഘുവരൻ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ പി കെ ശ്രവ്യ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ശ്രീജ നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.