കണ്ണൂർ: അഡ്വ. ടി ഒ മോഹനൻ എം എൽ എയുടെ ശുപാർശ പ്രകാരം കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ പുതുതായി അനുവദിച്ച കെ എസ് ആർ ടി സി ബസ് തിങ്കളാഴ്ച മുതൽ സർവീസ് നടത്തും.
രാവിലെ 6:45ന് കണ്ണൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ച് ജില്ലാ ആശുപത്രി, എളയാവൂർ അമ്പലം, മുണ്ടയാട് പള്ളിപ്രം, മേലെ ചൊവ്വ, താഴെ ചൊവ്വ, കാപ്പാട്, കാഞ്ഞിരോട്, തലമുണ്ട, വലിയന്നുർ, മുണ്ടേരി മൊട്ട, കുടുക്കി മൊട്ട, ചക്കരക്കല്ല് തുടങ്ങിയ പ്രദേശങ്ങളിലൂടെ ബസ് കടന്ന് പോകും.
ഇതോടൊപ്പം ചാലോട്, പറശ്ശിനി, തലശ്ശേരി എന്നിവിടങ്ങളിലേക്കും ഈ ബസ് സർവീസ് നടത്തും
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.