തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ വൈശാഖ് പ്രസന്നൻ തോലൻ ആണ് പി എച്ച് ഡി നേടിയത്.മൾട്ടിഫേസ് ഫ്ളോ സെൻസറുകൾ ഉപയോഗിച്ച് റിഫ്ളക്സ് ഫ്ളോട്ടേഷൻ സെല്ലിലെ ഹൈഡ്രോ
ഡൈനാമിക് സിനെ കുറിച്ചുള്ളപഠനത്തിനാണ് പി എച്ച് ഡി നേടിയത്.
ജർമ്മനിയിലെ ഡ്രെസ്ഡൻ യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഫാക്കൽറ്റിയാണ്
'ഡോക്ടർ ഇൻജിനിയർ ' എന്ന അക്കാദമിക് ബിരുദം നല്കിയിരിക്കുന്നത്. ജർമ്മനിയിലെ വൾക്കൻ എനർജി സ്ഥാപനത്തിലെ
കെമിക്കൽ പ്രോസസ് എഞ്ചിനീയറാണ് മുപ്പത്തിയെഴുകാരനായ വൈശാഖ് പ്രസന്നൻ .
തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ തോലൻ പ്രസന്നൻ്റെയും കുട്ടുവൻ ഗായത്രിയുടെയും മകനാണ് .
ശ്വേത സുദർശനൻ ( ബാംഗ്ളൂർ) സഹോദരിയാണ്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.