Kannur

മതസൗഹാർദ്ദത്തിന്റെ മധുരം പകർന്ന് കൊതേരിയിൽ നബിദിന ഘോഷയാത്ര

മതസൗഹാർദ്ദത്തിന്റെ മധുരം പകർന്ന് കൊതേരിയിൽ നബിദിന ഘോഷയാത്ര


മട്ടന്നൂർ: കൊതേരി നുസ്രത്തുൽ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി കൊതേരി ടൗണിൽ നബിദിന ഘോഷയാത്ര നടത്തി. മദ്രസ വിദ്യാർഥികളും നാട്ടുകാരും അണിനിരന്ന ഘോഷയാത്ര മതസൗഹാർദ്ദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും മനോഹര സന്ദേശമായി.
ജാതി-മത വ്യത്യാസങ്ങൾക്കതീതമായി സ്നേഹവും സൗഹാർദ്ദവും പങ്കുവെച്ചാണ് വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ ഘോഷയാത്രയിൽ പങ്കാളികളായത്. റാലിയിൽ പങ്കെടുത്തവർക്ക് സി.കെ. മനോജും മകൾ ലക്ഷ്മി മനോജും മധുരം വിതരണം ചെയ്ത് പങ്കുചേർന്നു. വിവിധയിടങ്ങളിലും ഘോഷയാത്രയിൽ അണിനിരന്നവർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
മഹല്ല് പ്രസിഡന്റ് പി.കെ. അയ്യൂബ് ഹാജി പതാക ഉയർത്തി. ജനറൽ സെക്രട്ടറി ശുഹൈബ് കൊതേരി, ട്രഷറർ കെ.എൻ.പി. ജലീൽ, റാസിൽ ഹുദവി പാലോട്ടുപള്ളി, മുസ്താഖ് ഹുദവി, സ്വാലിഹ് ഫൈസി, അബ്ദുല്ല ഹുദവി എന്നിവർ നേതൃത്വം നൽകി. കമ്മിറ്റി ഭാരവാഹികളായ കെ.വി. ബഷീർ, എം.പി. അബ്ദുൽ റഷീദ്, കെ.പി. റാഷിദ്, എം.പി. അബ്ദുറഹിമാൻ, ഡി. അബ്ദുൽ അസീസ് ഹാജി, ടി.കെ. നിഷാജ്, പി.കെ. മുബഷീർ എന്നിവരും നേതൃത്വം നൽകി.
പരസ്പര ബഹുമാനവും സഹോദര്യവും ഉയർത്തിപ്പിടിക്കുന്ന ഇത്തരം കൂട്ടായ്മകൾ നാടിന്റെ മതസൗഹാർദ്ദത്തിനും സാമൂഹിക ഐക്യത്തിനും മാതൃകയാണെന്ന് സംഘാടകർ പറഞ്ഞു.






Ratheesh sreevalsam
2026-08-25



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.