ചക്കരക്കൽ : നിയന്ത്രണം വിട്ട സ്‌കൂട്ടർ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. നിർമ്മാണതൊഴിലാളി അഞ്ചരക്കണ്ടി നീർച്ചാൽ ഹൗസിലെ എൻ.സി. രാജേഷ് (39) ആണ് മരണപ്പെട്ടത്. അവിവാഹിതനാണ്.ഇന്നലെ രാത്രി 7 മണിയോടെ യുവാവ് സഞ്ചരിച്ച കെ എൽ. 58.എ.എഫ്.5260 നമ്പർ സ്‌കൂട്ടർ കിലാലൂർ വായനശാലയ്ക്ക് സമീപം വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചായിരുന്നു അപകടം ഉടൻ 108 ആംബുലൻസിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഘവൻ്റെയും രമാവതിയുടെയും മകനാണ്. സഹോദരി: രജനി .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.