മലയോരത്ത് മഴ കനത്ത് കാര്യങ്കോട് പുഴയിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ കെ ശ്യാംകുമാറിൻ്റെ നേതൃത്വത്തിലുള്ള പെരിങ്ങോം ഫയർ ഫോഴ്‌സ് സംഘം വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിൽ സന്ദർശനം നടത്തി സ്ഥിതികതികൾ വിലയിരുത്തി.
ചെറുപുഴ, കോഴിച്ചാൽ ഉന്നതി, കാനം വയൽ ഉന്നതി, പാലാവയൽ തുടങ്ങിയിടങ്ങളിൽ സന്ദർശിച്ച് പുഴയോരത്തെ ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയും. അടിയന്തിര സാഹചര്യങ്ങളിൽ
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുവാൻ നിർദ്ദേശം നൽകുകയും ചെയ്തു. കൂടാതെ നിലവിലെ സാഹചര്യത്തിൽ യാതൊരു കാരണവശാലും കാര്യങ്കോട് പുഴയിൽ റാഫ്റ്റിങ്ങ് നടത്തരുതെന്നും നിർദ്ദേശം നൽകി.
അടിയന്തിര സാഹചര്യങ്ങളിൽ ഫയർ ഫോഴ്‌സ്, പോലീസ്, പഞ്ചായത്ത് റവന്യൂ അധികൃതരെ വിവരം അറിയിക്കണമെന്ന് പെരിങ്ങോം ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു.
സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ പി കെ സുനിൽ, ഫയർ& റസ്ക്യൂ ഓഫീസർ കെ എസ് നന്ദ കൃഷ്‌ണ, ഹോംഗാർഡ് മാരായ നോബിൾ ജോസഫ്, പി സി മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.