Kannur

പ്രശസ്തമായ കൂവേരി തൂക്കുപാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിൽ 

പ്രശസ്തമായ കൂവേരി തൂക്കുപാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിൽ 

തളിപ്പറമ്പ: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ കൂവേരി -കൊട്ടക്കാനം കടവിലാണ് തൂക്കുപാലം.കാലപ്പഴക്കാ ത്താൽ തൂക്കു
പാലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ദിനം പ്രതി കൊട്ടക്കാനം കടവിലെ  തേറണ്ടി ,പറക്കോട് ആലത്തട്ട്, ഞാറ്റുവയൽ, കൊട്ടക്കാനം  പ്രദേശങ്ങളിലുള്ളവർ തളിപ്പറമ്പ് നഗരത്തിലേക്കും  ചപ്പാരപ്പടവ് ടൗണിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ  ഈ തൂക്കുപാലം 
കടന്നാണ് മറുകരയിലെ കൂവേരി കടവിലെത്തുന്നത് .ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ കൂവേരി ക്കടവിൽ
2000 ലാണ് തൂക്കുപാലം നിർമ്മിച്ചത്.തൂക്കുപാലങ്ങളുടെ നിർമ്മാതാവ് ബ്രിജ്മാൻ ഗിരീഷ് ഭരദ്വാജ് ആണ് ഇവിടെ തൂക്കുപാലം നിർമ്മിച്ചത്. അക്കാലത്ത് ചപ്പാരപ്പട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പിന്നീട് കില ഡയറക്ടറുമായിരുന്ന 
ഡോ: പി പി ബാലനാണ്  കൂവേരിക്കടവിൽ തൂക്കുപാലം നിർമ്മിക്കാൻ  ബ്രിജ്മാൻ ഗിരീഷ് ഭരദ്വാജിനെ സമീപിച്ചത്.
150 മീറ്റർ നീളമുള്ള തൂക്കുപാലം നിർമ്മിക്കാൻ 30 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 
കാല പഴക്കത്താൽ   പാലത്തിൻ്റെ മുകൾഭാഗത്തും അടിഭാഗത്തുംനാശം സംഭവിച്ചിട്ടുണ്ട് . മാസങ്ങൾക്ക്‌ മുമ്പ് മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി പി ബാലൻഅറ്റകുറ്റ പണികൾ ക്കായി ഭരദ്വാജിനെ ബന്ധപ്പെട്ടിരുന്നു .
അദ്ദേഹത്തിൻ്റെ കീഴിലുള്ള എഞ്ചിനീയർമാർ കൂവേരിയിൽ എത്തി പാലം പരിശോധിച്ച് അറ്റകുറ്റ പണികൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി അയക്കാനുള്ള ഒരുക്കുത്തിനിടയിലാണ് ഭരദ്വാജ് മരണപ്പെട്ടത് .
വിനോദസഞ്ചാരികൾ എത്തുന്നതിനാൽ അപകടം ഒഴിവാക്കാൻതൂക്കുപാലത്തിൻ്റെ  കൈവരിയുടെ ഉയരം
കൂട്ടണമെന്നും  നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്  .
പാലത്തിൽ കൂടി ഒരേ സമയം  സഞ്ചരിക്കുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .
തൂക്കുപാലത്തിൻ്റെ അറ്റകുറ്റ പണികൾക്കായി സുജന ബാലകൃഷ്ണൻ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കഴിഞ്ഞ  ഭരണ സമിതി ഇരുപത് ലക്ഷം  രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജി ഓതറ
പറഞ്ഞു .






News Desk
2026-08-26



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.