തളിപ്പറമ്പ:മുക്കുന്നിലെ
റൈലമൻസിൽ കെ മൊയ്തുവിൻ്റെ ഇരുനില കോൺക്രീറ്റ് വീടിൻ്റെ മുകളിലത്തെ നിലയിലെ കിടപ്പ് മുറിയിലാണ് തീപിടുത്തം
ഉണ്ടായത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം .
മുറിയിലെ അലമാറ, കട്ടിൽ, കിടക്ക, ജനറൽ എന്നിവ കത്തിനശിച്ചു. മുറിയിലെ ചുമരിൻ്റെ തേപ്പ് പൊട്ടിപൊളിഞ്ഞു . വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയർ ആൻറ് റെസ്ക്യു സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഗ്രേഡ് കെ വി സഹദേവൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ
കെ ശ്രീഹരിനാരായണൻ
എന്നിവരുടെ നേതൃത്വത്തിലെത്തിയ സേനാംഗ ങ്ങളാണ് തീയണച്ചത്.
തീപിടുത്തകാരണം മുറിയിൽ നിന്നും പുക ഉയർന്നതിനാൽ
ബി എ സെറ്റ് ധരിച്ച് അകത്ത് കയറിയാണ് സേനാംഗങ്ങൾ തീയണച്ചത്.
ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ
എം ഷജിൽ കുമാർ ,
പി വി ഗിരീഷ്,
അനീഷ് പാലവിള,
ജി കിരൺ, ഹോം ഗാർഡ് മാറായ
കെ എം പുരുഷോത്തമൻ ,
സി വി രവീന്ദ്രൻ,
എ രാകേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.