കൊച്ചി: വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മഹേഷ് നാരായണൺ ആണ് സംവിധാനം ചെയ്യുന്നത്. ഈ മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പാക്ക് അപ്പ് പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ഈ കാര്യം അറിയിച്ചത്.
മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് 'പേട്രിയറ്റി'ൽ അണിനിരക്കുന്നത്. ഈ വർഷം മലയാളി സിനിമാ പ്രേമികൾ കാത്തിരിക്കുന്ന വമ്പൻ റിലീസുകളിൽ ഒന്നാണിത്. സിനിമ ഒരു സ്പൈ ആക്ഷൻ ത്രില്ലറാകും എന്ന സൂചനയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട ടീസർ നൽകുന്നത്. സിനിമയുടെ തിരക്കഥ രചിച്ചതും സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.