കോഴിക്കോട് :എയിഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ
(കെപിപിഎച്ച്എ) അറുപതാം സംസ്ഥാന സമ്മേളനം 21 മുതൽ 23 വരെ കോഴിക്കോട്ട് നടക്കും.
പൊതുസമ്മേളനം, വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം,വനിതാ സമ്മേളനം, യാത്രയയപ്പ് സമ്മേളനം,
കലാസാംസ്കാരിക പരിപാടികൾ തുടങ്ങിയവ ഉണ്ടാകും.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.എം.കെ.രാഘവൻ എംപി,അഹമദ് ദേവർകോവിൽ എംഎൽഎ,
മേയർ ഒ.സദാശിവൻ, പ്രഭാഷകൻ ഇ.കെ. സുരേഷ്കുമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
അധ്യാപക യോഗ്യതയായ ടെറ്റിൻ്റെ മുൻകാല പ്രാബല്യവുമായി ബന്ധപ്പെട്ട
ഇടപെടലുകൾ,അധ്യാപക സംഘടനകളുടെ റഫറണ്ടം സംബന്ധിച്ച
കെഇആർ ഭേദഗതി തുടങ്ങിയവ സമ്മേളനം ചർച്ചചെയ്യുമെന്ന് സംസ്ഥാന പ്രസിഡൻറ് പി.കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, സംഘാടകസമിതി ജനറൽ കൺവീനർഎൻ.സി.അബ്ദുല്ലക്കുട്ടി എന്നിവർ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.