Kannur

നിതിൻ രാജിൻ്റെ മരണം: ഒടുവിൽ നടപടിയെടുത്ത് മാനേജ്‌മെൻ്റ്, എം.കെ. റാമിനെ പുറത്താക്കി

നിതിൻ രാജിൻ്റെ മരണം: ഒടുവിൽ നടപടിയെടുത്ത് മാനേജ്‌മെൻ്റ്, എം.കെ. റാമിനെ പുറത്താക്കി

കണ്ണൂർ: കേരളക്കരയെ ആകെ പിടിച്ചുകുലുക്കിയ നിതിൻ രാജിൻ്റെ ദുരൂഹ മരണത്തിൽ കടുത്ത നടപടിയെടുത്ത് ആശുപത്രി മാനേജ്‌മെൻ്റ്. പരക്കെ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ഡെൻ്റൽ കോളേജിലെ എച്ച്.ഒ.ഡിയായ എം.കെ. റാമിനെ ചുമതലയിൽ പുറത്താക്കി.

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ പുറത്താക്കുമെന്ന് മാനേജ്‌മെൻ്റ് പ്രതിനിധികൾ വിദ്യാർഥികൾക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു.

നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.






News Desk
2026-04-16



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.