തിരുവല്ല: കന്നിവോട്ട് ചെയ്തപ്പോൾ സമ്മാനമായി ഹൽവ കിട്ടിയില്ല എന്നു പരാതിപ്പെട്ട വോട്ടർക്ക് ഹൽവ സ്പീഡ് പോസ്റ്റിൽ അയച്ച് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോട്ടയം ബസേലിയസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥി നെടുമ്പ്രം അമിച്ചകരി ചോതിയകടവിൽ എട്ടിൽ ആരോൺ ഫിലിപ്പ് ജേക്കബിനാണ് (19) തപാലിൽ ഇപ്പോഴത്തെ താമസസ്ഥലമായ കോട്ടയം ദേവലോകം അരമന കാമ്പസിൽ ഹൽവ എത്തിയത്.
തിരുവല്ല നിയോജകമണ്ഡലത്തിലെ 178–ാം ബൂത്തായ അമിച്ചകരി മാർത്തോമ്മാ എൽപി സ്കൂളിലായിരുന്നു വോട്ട്. സമ്മാനം ചോദിച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ മാത്രം എന്നായിരുന്നു മറുപടി. തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ, ജില്ലാ കളക്ടർ എന്നിവർക്ക് ആരോൺ ഇ–മെയിൽ അയച്ചു.
വാഗ്ദാനം പാലിക്കാത്തതു പരിശോധിക്കണമെന്നും ഭാവിയിൽ നീതിയും സുതാര്യതയും ഉറപ്പാക്കണം എന്നുമായിരുന്നു ആരോണിന്‍റെ അഭ്യർഥന. തുടർന്ന് അഡിഷനൽ തെരഞ്ഞെടുപ്പ് ഓഫീസർ ഫോണിലൂടെ ബന്ധപ്പെട്ട് ഹൽവ എത്തിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.