ധർമശാല : ജനമൈത്രീ വായനശാല ആൻഡ് ഗ്രന്ഥാലയം കെ എ പി 4 വിഷു ആഘോഷങ്ങളോട് അനുബന്ധിച്ച് വായനശാലയിൽ പുസ്തക കണിയും കുട്ടികൾക്ക് പുസ്തക കൈനീട്ടവും സമ്മാനിച്ചു. രണ്ടാം തവണയാണ് പോലീസ് ക്യാമ്പിലെ ജനമൈത്രി വായനശാല വിഷു ആഘോഷങ്ങളുടെ ഭാഗമായി പുസ്തക കണിയും പുസ്തക കൈനീട്ടവും പരിപാടി സംഘടിപ്പിക്കുന്നത്.
പുസ്തക കണിയും പുസ്തകം കൈനീട്ടവും പരിപാടി ആംഡ് പോലീസ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ കവുമ്പായി ഉൽഘാടനം ചെയ്ത് കുട്ടികൾക്ക് പുസ്തക കൈനീട്ടവും മധുര പലഹാരവും വിതരണം ചെയ്തു.
വിഷു ആഘോഷ ചടങ്ങിൽ വായനശാല ജോ :സെക്രട്ടറി അനൂപ് ഇടവലത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ദിനേശൻ പി പി അധ്യക്ഷത വഹിച്ചു. വനിതാവേദി പ്രസിഡന്റ് ഷിജി വിഷു ആശംസകൾ നേർന്നു സംസാരിച്ചു.അനീഷ് കൂവോടൻ നന്ദി പറഞ്ഞു. ബാലവേദി കൂട്ടുകാർ പോലീസ് സേനാംഗങ്ങൾ കുടുംബാംഗങ്ങൾ എന്നിവർ പങ്കാളികളായി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.