ആത്മനിർഭർ ഭാരതത്തിന് കീഴിൽ യുപിയിലെ ലഖ്നൗവിൽ നിർമിച്ച ബ്രഹ്മോസ് മിസൈലിൻ്റെ ആദ്യ ബാച്ച് ഇന്ന് സൈന്യത്തിന് കൈമാറും. സരോജിനി നഗറിലെ ബ്രഹ്മോസ് എയ്റോസ്പേസ് യൂണിറ്റിൽ നിർമിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. പരിപാടിയിൽ, ഇരുവരും ബൂസ്റ്റർ നിർമാണം ഉദ്ഘാടനം ചെയ്യുകയും ബൂസ്റ്റർ ഡോക്കിംഗ് പ്രക്രിയയുടെ തത്സമയ പ്രദർശനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യും.
ഇന്ത്യൻ സായുധസേനയുടെ ശക്തി വർദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രതിരോധ നിർമാണ അടിത്തറ ശക്തിപ്പെടുത്തുന്നതിന് സാധ്യതയുള്ള കയറ്റുമതികളെ പിന്തുണക്കുന്നതിനുമാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്. ലഖ്നൗ പ്ലാന്റിൽ പ്രതിവർഷം 80-100 മിസൈലുകൾ വരെയാണ് ഉത്പാദിപ്പിക്കുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.