India

'അര്‍ണബി'നെ നേരിടാന്‍ വന്‍ ഒരുക്കങ്ങള്‍; രണ്ട് ദിവസം സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി; രാഷ്ട്രപതിയുടെ സന്ദര്‍ശനം മാറ്റി

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍ നിശ്ചയിച്ചിരുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഒഡീഷ സന്ദര്‍ശനം നവംബര്‍ 4-5 തീയതികളിലേക്ക് മാറ്റി.

ന്യുഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന 'അര്‍ണബ്' ചുഴലിക്കാറ്റ് ഒക്ടോബര്‍ 28-ന് ഉച്ചയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഒഡീഷയിലെ അഞ്ച് ജില്ലകളിലെ സ്‌കൂളുകള്‍, കോളജുകള്‍, അങ്കണവാടികള്‍ എന്നിവ ഒക്ടോബര്‍ 28, 29 തീയതികളില്‍ അടച്ചിടും

പല ജില്ലകളിലും ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ ഭരണകൂടം അതീവ ജാഗ്രതയിലാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍ നിശ്ചയിച്ചിരുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഒഡീഷ സന്ദര്‍ശനം നവംബര്‍ 4-5 തീയതികളിലേക്ക് മാറ്റി.

ചുഴലിക്കാറ്റ് ഒക്ടോബര്‍ 28-ന് രാവിലെയോടെ അല്ലെങ്കില്‍ വൈകുന്നേരത്തോടെ ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ആഞ്ഞടിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.

തീരദേശ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഏതു സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ സേനകള്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 115-125 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റുവീശുമെന്നും കാറ്റ് 140 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

മധ്യ ബംഗാള്‍ ഉള്‍ക്കടലിലും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മുകളായിലായി തീവ്രന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും ഇത് ഒക്ടോബര്‍ 26-ന് രാവിലെ മധ്യബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും ഒക്ടോബര്‍ 27-ന് രാവിലെ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറുകയും ഒക്ടോബര്‍ 28-ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുകയും ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ് യാനം തീരങ്ങള്‍ക്കിടയിലൂടെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള മണിക്കൂറില്‍ 115-125 കിലോമീറ്ററും പരമാവധി വേഗം മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യത.






News Desk
2026-10-26



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.