India

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും സംസാരിച്ചാലും ആയിരം രൂപ പിഴ; സർക്കുലർ ഇറക്കി സതേൺ റെയിൽവേ

ഫോണിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തിൽ പാട്ടുകേട്ടാലും സംസാരിച്ചാലും ഇനി പിഴ ഈടാക്കും

പൊതു ഇടങ്ങളിൽ മൊബൈൽ ഫോണുകളിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും ഉച്ചത്തിലുള്ള സംസാരവും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ട്രെയിൻ യാത്രയിലാണ് പലപ്പോഴും ഇത് വലിയ പ്രശ്നമായി മാറുന്നത്. മൊബൈൽ ഫോണുകളിൽ സ്പീക്കർ മോഡിൽ പാട്ടുകൾ വെയ്ക്കുന്നതും വീഡിയോകൾ കാണുന്നതും കാരണം ബുദ്ധിമുട്ടുന്ന റയിൽവേ യാത്രക്കാർക്ക് ആശ്വാസമേകുന്ന തീരുമാനമെടുത്തിരിക്കുകയാണ് സതേൺ റെയിൽവേ.

 ഫോണിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തിൽ പാട്ടുകേട്ടാലും സംസാരിച്ചാലും ഇനി പിഴ ഈടാക്കും. ഇത്തരം പെരുമാറ്റങ്ങൾക്ക് 1,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ട്രെയിൻ കോച്ചുകൾ ഉൾപ്പെടെയുള്ള റെയിൽവേ പരിസരങ്ങളിൽ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്യും. ഇത് ആവർത്തിക്കുന്നവർക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരും.ഇത് സംബന്ധിച്ച് സതേൺ റെയിൽവേ ഉത്തരവിറക്കി.

 മറ്റിടങ്ങളിലേക്കും വൈകാതെ നടപ്പാകും. മറ്റ് യാത്രക്കാരുടെ സഞ്ചാരത്തെയും സമാധാനത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകൾ തടയാൻ മറ്റ് റെയിൽവേ സോണുകൾക്കും മെട്രോ സർവീസുകൾക്കും ഈ വ്യവസ്ഥ ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിയമപ്രകാരം മെട്രോ റെയിലുകളിൽ ശല്യമുണ്ടാക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണ്, കൂടാതെ ഇങ്ങനെയുള്ളവരെ കോച്ചുകളിൽ നിന്ന് പുറത്താക്കാനും സാധിക്കും.






News Desk
2026-10-20



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.