India

അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങി

തിരംഗ മാർച്ചിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ ഉടൻ, അഭിജീത്തിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

ഡൽഹി: തിരംഗ സമരത്തിനിടെ കസ്റ്റഡിയിലായ സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ഇന്നലെ തിരംഗ മാർച്ചിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ ഉടൻ, അഭിജീത്തിനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഡൽഹിയിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മുൻപാകെയാണ് അഭിജീത്തിനെ ഹാജരാക്കിയത്. അഭിജീത്തിന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട നിയമനടപടികൾ ബോധപൂർവ്വം വൈകിപ്പിക്കുന്നതായി സിജെപി ആരോപിച്ചിരുന്നു.

ജാമ്യത്തിൻ്റെ ഭാഗമായി 50,000 രൂപ ബോണ്ട് നൽകാനും ക്രമസമാധാനം തകർക്കില്ലെന്ന വാഗ്ദാനം പാലിക്കാനും ഉത്തരവിട്ടത്. ഡൽഹി കോടതിയുടെ ഉത്തരവിന് പിന്നാലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങി.






News Desk
2026-10-17



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.