കൊതേരി എൽപി സ്കൂളിൻ്റെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള അനുമോദനവും മൂന്നാം തരം വിദ്യാർഥികളുമായുള്ള അഭിമുഖവും സംഘടിപ്പിച്ചു. കീഴല്ലൂർ പഞ്ചായത്ത്
ഹരിത കർമ്മ സേനാ അംഗങ്ങളായ സി. ലക്ഷ്മി, ശ്രീഷ്മ എന്നിവരെയാണ് ആദരിച്ചത്. തുടർന്നു ഹരിത കർമ്മ സേനാ അംഗങ്ങളും വിദ്യാർഥികളുമായി അഭിമുഖം നടത്തി.
കീഴല്ലൂർ പഞ്ചായത്ത് അംഗം ഉഷ പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.