Kannur

പരിയാരം ഗ്രാമപഞ്ചായത്ത് കാർഷിക കർമ്മസേനയുടെ ‘സമൃദ്ധി കുത്തരി’ വിപണിയിലേക്ക്

 ‘സമൃദ്ധി കുത്തരി’ വിപണിയിലേക്ക്

തളിപ്പറമ്പ:പരിയാരം ഗ്രാമപഞ്ചായത്തിലെ കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ തരിശുഭൂമിയിൽ നെൽകൃഷി ചെയ്ത് ഉൽപ്പാദിപ്പിച്ച ‘സമൃദ്ധി കുത്തരി’യുടെ വിപണനോദ്ഘാടനം നടന്നു.ആലുള്ളപൊയിൽ കാർഷിക കർമ്മ സേന ഓഫീസ പരിസരത്ത് വെച്ച്  നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ തരിശായി കിടന്ന അഞ്ച്  ഹെക്ടർ പാടത്താണ് നെൽകൃഷി നടത്തിയത്.ഇതിലൂടെ അമ്പത്  ടൺ നെല്ല് ഉൽപ്പാദിപ്പിക്കുകയും അരിയാക്കി വിപണിയിലെത്തിക്കുകയും ചെയ്തു.
തരിശുഭൂമികളെ കൃഷിയോഗ്യമാക്കി മാറ്റുക, പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക,കർഷകർക്ക് മികച്ച വരുമാനസാധ്യത ഒരുക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇങ്ങനൊരു സംരംഭം നടപ്പാക്കിയത്.
'സമൃദ്ധി കുത്തരി’യുടെ ലോഗോ പ്രകാശനം കണ്ണൂർ ജില്ല പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺപി രവീന്ദ്രൻ നിർവഹിച്ചു.ആദ്യ വില്പന ഉദ്ഘാടനം കണ്ണൂർ ജില്ല പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പ്രദീപൻ കൃഷി ഡെപ്യൂട്ടി ഡയറക്ടർ, കണ്ണൂർ വി എസ് പ്രതീഷിന് നൽകി നിർവഹിച്ചു.തളിപ്പറമ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് രാഗിഷ രാമദാസ് പദ്ധതി വിശദീകരിച്ചു.കൃഷി അസിസ്റ്റൻറ് കെ ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ ഷൈമ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി വി പത്മലോചനൻ,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ടി സുനിൽ കുമാർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ വി രമ,  തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാർ
മാരായ പി ശ്രീമതി, പി ഷൈനി,ബിന്ദു ബിനോയ്‌,പ്രമീള രാജൻ,എം പ്രീത,പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആന്റണി മൈക്കിൾ, കെ എം ഫാറൂഖ്, പരിയാരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ വി മിനി എന്നിവർ സംസാരിച്ചു.
കൃഷി ഓഫീസർ പി വി ഷിൽന മുകുന്ദൻ,  സ്വാഗതവും, കാർഷിക കർമ്മസേന സെക്രട്ടറി ടി ചന്ദ്രൻ 
നന്ദിയും പറഞ്ഞു .






രാജൻ തളിപ്പറമ്പ
2026-10-26



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.