ഇരിട്ടി: ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. കുടുംബാംഗങ്ങളും നാട്ടുകാരുമടക്കം 150തോളം പേർ വിവിധ ഛർദ്ദിയും വയറിളക്കവും ബാധിച്ച് ചികിത്സ തേടി. ആറുപേർ ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ചികിത്സയിലാണ്.
എടക്കാനത്തെ വധുവിന്റെ വീട്ടിൽ വെച്ച് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. വധുഗൃഹത്തിൽ എത്തിയ ആറളത്തെ വരന്റെ നാട്ടിൽ നിന്നുള്ളവർക്കും വധുവിന്റെ ബന്ധുക്കളായി പാലക്കാടു നിന്നും തൃശ്ശൂരിൽ നിന്നും എത്തിയവർക്കും നാട്ടുകാർക്കുമാണ് ഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റത്. ഞായറാഴ്ച്ച ഉച്ചക്ക് ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടത്. അവശരായ എടക്കാനത്തെ ആറുപേരെ ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ബാക്കി വന്ന ഭക്ഷണ സാധനങ്ങളും കിണറ്റിലെ വെള്ളവും പരിശോധനയ്ക്ക് അയച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.