തളിപ്പറമ്പ:ഓപ്പറേഷൻ സിന്ദൂറിന് നായകത്വം വഹിച്ച മുൻ കരസേനാ മേധാവിഉപേന്ദ്ര ദ്വിവേദി , ഭാര്യ സുനിത ദ്വിവേദി എന്നിവർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.ക്ഷേത്രത്തിലെ പ്രധാന വഴിപാടായ 'പൊന്നിൻ
കുടം' സമർപ്പിച്ചു.
അരവത്ത് ശ്രീഭൂതനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷമാണ് രാജരാജേശ്വരന് പൊന്നിൻകുടം വഴിപാട് സമർപ്പിച്ചത്. ടി ടി കെ ദേവസ്വം പ്രസിഡൻറ് ടി പി വിനോദ് കുമാർ, ട്രസ്റ്റി അംഗം എം എൻ നമ്പൂതിരി ,എക്സിക്യൂട്ടീവ് ഓഫീസർ കെ പി വിനയൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
കനത്ത സുരക്ഷയിലാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.സുരക്ഷയുടെ ഭാഗമായി തളിപ്പറമ്പ് ഡി വൈ എസ് പി : ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ പോലിസും ക്ഷേത്രത്തിൽ എത്തിയിരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.