പട്ടാനൂരിന് അഭിമാനമായി നീതു മോഹൻ.കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് റഡാർ സിഗ്നൽ പ്രോസസിങ്ങിൽ പി എച്ച് ഡി കരസ്ഥമാക്കി. പട്ടാനൂർ യുപി സ്കൂളിൽ പ്രാഥമിക പഠനം ആരംഭിച്ച നീതു 2004 കൂടാളി ഹൈസ്കൂളിൽ നിന്ന് പതിനഞ്ചാം റാങ്കോടെ എസ്എസ്എൽസി പാസായി. തുടർന്ന് തൃശ്ശൂർ സെക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ, ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിൽ നിന്ന് ബിടെക്, തൃശ്ശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽനിന്ന് എം ടെക് പാസായി. ഇപ്പോൾ കെൽട്രോൺ അരൂരിൽ സീനിയർ എൻജിനീയറായി ജോലി ചെയ്യുന്നു. നായാട്ടുപാറയിലെ എം സി മോഹനൻ മാസ്റ്ററുടെയും വിനോദിനി ടീച്ചറുടെയും മകളാണ്. ഭർത്താവ് രാകേഷ് മേനോൻ കടവന്ത്ര ,കൊച്ചി. ധ്രുവ മേനോൻ , ദേവാശി മേനോൻഎന്നിവർ മക്കളാണ്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.