കണ്ണൂർ: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സി.വി ധനരാജ് വധക്കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. കേസിൽ ധനരാജിൻ്റെ അമ്മയും ഭാര്യയും നൽകിയ മൊഴി മുഖവിലയ്ക്കെടുക്കാൻ കോടതി സന്നദ്ധമായിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ആ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കേസിലെ ഒന്നാം സാക്ഷി രാഷ്ട്രീയക്കാരനായതുകൊണ്ടാണ് അത് വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. വിധി കൃത്യമായി പരിശോധിച്ചതിന് ശേഷമെ കൂടുതൽ അഭിപ്രായങ്ങൾ പറയാൻ കഴിയൂ എന്നും എംഎൽഎ വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കൊലപാതകത്തിൽ പങ്കാളികളായ എല്ലാ പ്രതികൾക്കും ഇല്ലെങ്കിലും ആദ്യ മൂന്ന് പ്രതികൾക്ക് ശിക്ഷ ലഭ്യമായിട്ടുണ്ടെന്നത് ആശ്വാസകരമാണെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു
രാഷ്ട്രീയ എതിർ ചേരികളിൽ പെട്ടവരെ കൊലപ്പെടുത്തുന്ന രീതി കണ്ണൂരിൽ ഉണ്ട്. അതിന് പ്രത്യേക മോട്ടീവ് വേണ്ടതില്ല. വ്യക്തിപരമായി വിധിയിൽ പൂർണ തൃപ്തനല്ല. എന്നാൽ ചിലരെ ശിക്ഷിക്കാനായതിൽ ആശ്വാസകരമാണ്. ഈ വിധി കൊണ്ട് മാത്രം പയ്യന്നൂർകാർക്ക് തൃപ്‌തി വരില്ല. പാർട്ടി അണികൾ ഈ വിധിയിൽ പൂർണ തൃപ്തരാവില്ലെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ധനരാജിൻ്റെ കേസുമായി താൻ ആക്ഷേപം ഉന്നയച്ചിട്ടില്ലെന്നും ധനസമാഹരണമായി ബന്ധപ്പെട്ട് മാത്രമാണ് തൻ്റെ ആക്ഷേപമെന്നും അദ്ദേഹം വ്യക്തമാക്കി
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.