ധാക്കയിലെ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഒരു ഗോളിന് പിന്നിലായ ശേഷമാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ മധ്യനിര താരം അലംഗീർ ഗാസിയുടെ മനോഹരമായ ഷോട്ടിലൂടെ പാക്കിസ്ഥാൻ ലീഡ് നേടി.
രണ്ടാം പകുതിയിൽ പാക്കിസ്ഥാൻ പ്രതിരോധ താരം ജുനൈദ് ഷാ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ഇന്ത്യക്ക് തിരിച്ചുവരവിന് അവസരമൊരുങ്ങി.
തുടർന്ന് മുന്നേറ്റതാരം സുഹൈൽ അഹമ്മദ് ഭട്ട് ഇന്ത്യക്കായി സമനില ഗോൾ നേടി.മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് 88-ാം മിനിറ്റിൽ ഇന്ത്യയുടെ വിജയഗോൾ പിറന്നത്.
പ്രതിരോധ താരം സന്ദീപ് മാണ്ടി ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി വിജയം ഉറപ്പാക്കി.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും സാഫ് ഫുട്ബോൾ ഫൈനലിൽ ഏറ്റുമുട്ടിയത്. ഈ നേട്ടത്തോടെ ഇന്ത്യ പത്താം തവണയാണ് സാഫ് കിരീടം സ്വന്തമാക്കുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.