India

അവസാന പന്തുവരെ ത്രില്ലർ പോരാട്ടം, പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് അണ്ടർ 19 ഏഷ്യാകപ്പ് കിരീടം

പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് അണ്ടർ 19 ഏഷ്യാകപ്പ് കിരീടം


 മസ്കത്ത്: അവസാന പന്തു വരെ
ആവേശം നിറഞ്ഞ അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കു കീരിടം.
പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്.
പാക്കിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം ഇന്നിങ്സിലെ അവസാന പന്തിൽ ഒരു വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

വാലറ്റത്ത് 26 പന്തിൽ 49 റൺസുമായി പുറത്താകാതെനിന്ന മോഹിത് ഉൾവയാണ് ഇന്ത്യയ്ക്ക് ത്രില്ലർ വിജയം സമ്മാനിച്ചത്.

ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സേവാഗും അർധ സെഞ്ചറികൾ നേടി പുറത്തായി.
101 പന്തുകൾ നേരിട്ട ലക്ഷ്യ 80 റൺസും 61 പന്തുകൾ നേരിട്ട ആര്യവീർ 58 റൺസും നേടി.

ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സേവാഗും ചേർന്ന് ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്കു മറുപടി ബാറ്റിങ്ങിൽ നൽകിയത്. ഓപ്പണർമാർ ചേർന്ന് 95 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും അർധ സെഞ്ചറി നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തെന്നു തോന്നിച്ചതാണ്. പക്ഷേ 18-ാം ഓവറിൽ ആര്യവീർ സേവാഗിനെ ഉസ്മാൻ ഖാനും, 27-ാം ഓവറിൽ ലക്ഷ്യയെ അലി റാസയും പുറത്താക്കി. എന്നാൽ പിന്നാലെയെത്തിയ ബാറ്റർമാർ തിളങ്ങാതെ പോയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. വി.കെ. വിനീത് 24 റൺസും അർജുൻ രാജ്പുത് 16 റൺസും യാഷ്ബർധൻ ചൗഹാൻ ഒൻപതു റൺസും നേടി പുറത്തായി.

12 പന്തിൽ 19 റൺസടിച്ച അന്വയ് ദ്രാവിഡ് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 37-ാം ഓവറിൽ റണ്ണൗട്ടായി മടങ്ങി. ഒരു ഭാഗത്ത് മനാൽ ചൗഹാൻ നിലയുറപ്പിച്ചപ്പോൾ വാലറ്റത്ത് ആര്യൻ സവ്സാനി (ഒൻപത്), കാവ്യ പരേഷ് പട്ടേൽ (പൂജ്യം) എന്നിവരും വേഗത്തിൽ പുറത്തായി. എന്നാൽ മോഹിത് ഉൾവ മനാലിനൊപ്പം പിടിച്ചുനിന്നതോടെ 45.4 ഓവറിൽ ഇന്ത്യ 300 പിന്നിട്ടു. മനാൽ ചൗഹാനും മോഹിത് ഉൾവയും ചേർന്ന് ഒൻപതാം വിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. യൂത്ത് ഏകദിനത്തിൽ ഒൻപതാം വിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. അവസാന മൂന്നോവറിൽ 30 റൺസാണ് ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്.

സ്കോർ 309ൽ നിൽക്കെ നിഖാബ് ഷഫീഖിന്റെ പന്തിൽ സിക്‌സറിനു ശ്രമിച്ച മനാലിനെ ഉസ്‌മാൻ ഖാൻ ക്യാച്ചെടുത്തു പുറത്താക്കി.

മുഹമ്മദ് സയ്യാമിന്റെ 49-ാം ഓവറിലെ ആദ്യ രണ്ടു പന്തുകൾ ഫോറും സിക്സും പറത്തിയ മോഹിത് ഉൾവ ഇന്ത്യൻ ആരാധകർക്കു പ്രതീക്ഷ നൽകി. ബാറ്റിങ്ങിലെ അവസാന സ്ഥാനക്കാരനായ സി.വെങ്കടയും ബൗണ്ടറികൾ കണ്ടെത്തി. അവസാന ഓവറിൽ എട്ടു റൺസാണ് ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. പാക്ക് സ്‌പിന്നർ അഹമ്മദ് ഹുസെയ്ൻ എറിഞ്ഞ 50-ാം ഓവറിൽ ആദ്യ അഞ്ചു പന്തുകളിൽ അഞ്ച് റൺസ് മാത്രമെടുത്ത ഇന്ത്യ കളി

ഇന്ത്യ കളി അവസാന പന്തിലേക്കു നീട്ടി. ജയിക്കാൻ മൂന്ന് റൺസ് കൂടി വേണ്ടപ്പോൾ ഇന്നിങ്സിലെ അവസാന പന്ത് ലോങ് ഓഫിലേക്കു ബൗണ്ടറി കടത്തി മോഹിത് ഉൾവ വിജയത്തിലെത്തിച്ചു.

നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് പാക്കിസ്ഥാൻ നേടിയത്.

സെഞ്ചറി നേടിയ ഓപ്പണർ ഉസ്മാൻ ഖാൻ (111 പന്തിൽ 107), അർധസെഞ്ചറി നേടിയ അബ്‌ദുൽ ഖാദിർ (54 പന്തിൽ 80), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (60 പന്തിൽ 63) എന്നിവരുടെ ബാറ്റിങ്ങാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്കു വേണ്ടി കാവ്യ പട്ടേൽ നാലും ചിഗുരുപാട്ടി വെങ്കട മൂന്നും വിക്കറ്റ് വീഴ്ത്തി.

അവസാന ഓവറുകളിൽ ബോളർമാർ പിടിമുറുക്കിയാണ് ടോട്ടൽ 350ൽ താഴെ ഒതുക്കിയത്. അവസാന ആറ് ഓവറുകളിൽ ആറു വിക്കറ്റാണ് വീണത്.






News Desk
2026-11-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.