ട്രെയിനുകളിൽ ആർഎസി സംവിധാനം നിർത്തലാക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഈ സംവിധാനം യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് നീക്കം. ഒരു ബർത്ത് കാൻസൽ ചെയ്യപ്പെടുമ്പോൾ അതിൽ നേരത്തെ ബുക്ക് ചെയ്ത് വെയ്റ്റിങ് ലിസ്റ്റിലുള്ള രണ്ടുപേർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ സൌകര്യം ഒരുക്കുന്നതാണ് റിസർവേഷൻ എഗെയ്ൻസ്റ്റ് ക്യാൻസലേഷൻ അഥവാ ആർഎസി. എന്നാൽ ദീർഘദൂരം രാത്രിയാത്ര ചെയ്യേണ്ടവർ ഈ സംവിധാനത്തിൽ ഏറെ ബുദ്ധിമുട്ടോടെയാണ് യാത്ര പൂർത്തിയാക്കാറുള്ളത്. രണ്ടുപേർക്കും കിടക്കാനോ ഉറങ്ങാനോ കഴിയാത്ത സ്ഥിതിയാണ് പലപ്പുോഴും ഉണ്ടാകാറുള്ളത്.
ഒരു ബെർത്ത് രണ്ടുപേർക്കായി പങ്കിട്ടു നൽകുമ്പോഴും മുഴുവൻ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന രീതിന്യായമല്ലെന്ന വാദം ഏറെക്കാലമാ.യി ഉയരുന്നതാണ്. പലപ്പോഴും സ്ത്രീകളും പുരുഷന്മാരും ഒരേ ബെർത്ത് പങ്കിടേണ്ടി വരുമ്പോൾ പ്രശ്നം ഉണ്ടാകാറുണ്ട്. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഈ സംവിധാനം പുനഃപരിശോധിക്കണമെന്ന് ഒരു പാർലമെന്ററി സമിതിയും ശുപാർശ ചെയ്തിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.