ചെന്നൈ: കോടതിയലക്ഷ്യക്കേസിൽ തടവുശിക്ഷ ലഭിച്ച രാജ്യത്തെ ആദ്യ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സി.എസ്. കർണൻ (71) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ചികിത്സയോട് പ്രതികരിക്കാതെ മരണം സംഭവിക്കുകയുമായിരുന്നു.ജഡ്ജിയായിരുന്ന കാലത്ത് സഹപ്രവർത്തകരായ ജഡ്ജിമാരുമായും സുപ്രീം കോടതിയുമായും നിരവധി തവണ ഏറ്റുമുട്ടിയതോടെയാണ് കർണൻ ശ്രദ്ധേയനായത്. മദ്രാസ് ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുമ്പോൾ സഹജഡ്ജിമാർക്കെതിരെ ജാതിവിവേചനവും അഴിമതിയും ആരോപിച്ച് അദ്ദേഹം രംഗത്തെത്തി
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.