കൊച്ചി: നിതിൻ രാജിൻ്റെ കുടുംബത്തിന് വീട് നിർമിക്കാനുള്ള ആദ്യഘട്ട തുക കൈമാറി കോൺഗ്രസ്. പ്രതിപക്ഷ നേതാവിന് വേണ്ടി മുൻമന്ത്രി വി. എസ്. ശിവകുമാറാണ് തുക കൈമാറിയത്. വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുക നൽകുമെന്നും സതീശൻ അറിയിച്ചിരുന്നു. കുടുംബത്തെ സന്ദർശിച്ച വേളയിലാണ് പ്രതിപക്ഷ നേതാവ് സഹായം വാഗ്ദാനം ചെയ്തത്.
സഹായം കൈമാറിയതിന് പിന്നാലെ കേസിലെ പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് വി.എസ്. ശിവകുമാർ ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നും മാതൃകാപരമായ നടപടികൾ കേസിൽ ആവശ്യമാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.