Kerala

ജോലിക്കാരെ നല്‍കാമെന്ന് വാഗ്ദാനം; വാട്‌സ്ആപ്പ് വഴി പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

ജോലിക്കാരെ നല്‍കാമെന്ന് വാഗ്ദാനം; വാട്‌സ്ആപ്പ് വഴി പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

വ്യാജ സ്റ്റാഫിങ് ഏജന്‍സികളുടെ പേരില്‍ ജോലിക്കാരെ നല്‍കാമെന്ന വ്യാജ വാഗ്ദാനം നല്‍കി ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്. വ്യാപാരികളെയും ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകളെയും ചെറുകിട സംരംഭകരെയും ലക്ഷ്യംവച്ചാണ് തട്ടിപ്പെന്നാണ് പൊലീസ് മുന്നറിയിപ്പ്. തട്ടിപ്പുകാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ, പ്രത്യേകിച്ച് വാട്സ്ആപ്പ് മുഖേന, വ്യാജ പരസ്യങ്ങള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്.

വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെ പേരില്‍ വാട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി വ്യാപാരികളുമായി ബന്ധപ്പെടുന്നു. രജിസ്റ്റര്‍ ചെയ്ത പരാതികളില്‍ 'SKAN Crew or SKAN നെക്‌സസ് എന്നീ സ്ഥാപനങ്ങളുടെ പേരാണ് തട്ടിപ്പുകാര്‍ ഉപയോഗിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ആവശ്യമായ ജീവനക്കാരെ ജോലിക്കായി എത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും, വിശ്വാസം നേടുന്നതിനായി വ്യാജ കരാറുകള്‍, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, മറ്റ് രേഖകള്‍ എന്നിവയും നല്‍കും. തുടര്‍ന്ന് 'അഡ്വാന്‍സ് ഫീസ്', 'യാത്ര ചെലവ്' തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടുകയും, പണം ലഭിച്ചതിന് ശേഷം വിവിധ കാരണങ്ങള്‍ പറഞ്ഞു കാലതാമസം ഉണ്ടാക്കുകയും ഒടുവില്‍ വാഗ്ദാനം നല്‍കിയ സേവനങ്ങള്‍ നല്‍കാതെ കടന്നു കളയുകയും ചെയ്യുകയുമാണ് രീതി.

ഏതെങ്കിലും സ്ഥാപനവുമായി ഇടപെടുന്നതിന് മുമ്പ് അവരുടെ ഔദ്യോഗിക രജിസ്‌ട്രേഷന്‍, ഓഫീസ് വിലാസം, വെബ്‌സൈറ്റ് എന്നിവ സ്ഥിരീകരിക്കുക. വിശ്വാസ്യത ഉറപ്പാക്കിയതിന് ശേഷം മാത്രം പണമിടപാടുകള്‍ നടത്തുക. സംശയകരമായ ലിങ്കുകള്‍, രേഖകള്‍ എന്നിവ തുറക്കാതിരിക്കുക. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ https:/ /cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കണമെന്നും പൊലീസ് അറിയിച്ചു.






News Desk
2026-04-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.