Kerala

വയനാട് പുനരധിവാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ട് ഡിവൈഎഫ്‌ഐ

ഞങ്ങള്‍ നല്‍കിയ 20 കോടിയുടെ കണക്കിതാ; ഇനി കോണ്‍ഗ്രസ് പിരിച്ച തുകയെത്ര? ഗുണഭോക്താക്കള്‍ ആരെല്ലാം? തിരിച്ച് വെല്ലുവിളിയുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: വയനാട് പുനരധിവാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ട് ഡിവൈഎഫ്‌ഐ. 20 കോടി രൂപയുടെ കണക്ക് ഡിവൈഎഫ്‌ഐ പ്രസിദ്ധീകരിച്ചു. അക്കൗണ്ട് വിവരങ്ങള്‍ സഹിതമാണ് കണക്ക് പുറത്തുവിട്ടത്. സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് 20 കോടി നല്‍കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ കത്തും ഡിവൈഎഫ്‌ഐ പുറത്തുവിട്ടു. കണക്ക് പുറത്തുവിടാന്‍ യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐയെ വെല്ലുവിളിച്ചിരുന്നു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ സിഎംഡിആര്‍എഫ് മുഖേന മാത്രമാണ് സര്‍ക്കാര്‍ സഹായം സ്വീകരിച്ചിരുന്നതെന്നും എന്നാല്‍ ടൗണ്‍ഷിപ്പ് എന്ന ആശയം ഉയര്‍ന്നുവന്നപ്പോള്‍ ഈ സാധ്യതകളെല്ലാം വിശദമായി പ്രതിപാദിച്ചാണ് 2025 ജനുവരി 15ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 100 വീടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ 20 കോടി രൂപ നല്‍കാന്‍ തയ്യാറായ ഡിവൈഎഫ്‌ഐ ആ ഉത്തരവ് പ്രകാരം സ്‌പോണ്‍സര്‍ ആയി മാറി. ഒരു സ്‌പോണ്‍സര്‍ എങ്ങനെയാണ് ഈ പദ്ധതിയില്‍ പണം മുടക്കേണ്ടത്. അത് വളരെ വ്യക്തമായി ഉത്തരവില്‍ പറയുന്നുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിക്കുന്ന രീതിയില്‍ ടൗണ്‍ഷിപ്പ് പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫിസറും നിര്‍മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയും ഡിവൈഎഫ്‌ഐയും ചേര്‍ന്ന് ത്രികക്ഷി കരാറില്‍ ഏര്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതില്‍ ഡിവൈഎഫ്‌ഐ പങ്കാളികളായത്. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആരംഭിച്ച ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ഡിവൈഎഫ്‌ഐ 20 കോടി കൈമാറിയത്. ഈ തുകയും അതിലെ ചെലവുകളും ഓഡിറ്റ് ചെയ്യാനുള്ള സംവിധാനവും ഈ ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ടെന്നും വി.കെ. സനോജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.






News Desk
2026-03-04



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.