Kerala

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍

തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീമ വിനീതിന് പുറമെ ഭരതനാട്യം കലാകാരി അദ്രിജയും ബിജെപിയില്‍ ചേര്‍ന്നു. ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരായ 15ഓളം പേരും ബിജെപിയില്‍ ചേര്‍ന്നു.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും കോണ്‍ഗ്രസിനെയും രാജീവ് ചന്ദ്രശേഖര്‍ കടന്നാക്രമിച്ചു. ഇറാന്‍ നടത്തിയ ആക്രമണത്തെ കുറിച്ച് മുഖ്യമന്ത്രിയും കോണ്‍ഗ്രസും ഒരക്ഷരം പറഞ്ഞില്ല എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണ്.

സിപിഐഎമ്മും കോണ്‍ഗ്രസും നടത്തുന്നത് പ്രീണന രാഷ്ട്രീയമാണ്. ഇരു കൂട്ടരും എല്ലാത്തിലും പ്രീണനം കൊണ്ടുവരികയാണ്. ഈ നിലപാട് തെറ്റാണ്. എവിടെയാണെങ്കിലും ഇന്ത്യക്കാരെ രക്ഷിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.






News Desk
2026-03-04



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.