കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് സി.പി.എമ്മിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു. പാർട്ടി മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ഫേസ്‌ബുക്കിലൂടെ പരസ്യമായി പ്രഖ്യാപിച്ച സുധാകരൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിൽ താൻ കടുത്ത അവഗണനയും അധിക്ഷേപവും നേരിടുകയാണെന്നും അന്തസ്സില്ലാതെ പാർട്ടിയിൽ തുടരാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിനിടെ തന്നെ പരിഹസിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സുധാകരൻ തന്റെ നിലപാട് അറിയിച്ചത്. പാർട്ടിയിലെ സമുന്നത നേതാക്കൾ തന്നെ അപമാനിച്ചിട്ടും അത് തിരുത്താനോ ചോദിക്കാനോ ആരും തയ്യാറാകുന്നില്ലെന്നത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.