കണ്ണൂർ*: മാർച്ച് മാസത്തിൽ വെള്ള കാർഡുകാർക്ക് റേഷൻ കട വഴി ആറ് കിലോഗ്രാം അരി ലഭിക്കും. കിലോയ്‌ക്ക് 10.90 രൂപ നിരക്കിലാണ് ഇത്.
ലഭ്യത അനുസരിച്ച് കിലോഗ്രാമിന് 17 രൂപ നിരക്കിൽ നാല് കിലോഗ്രാം വരെ ആട്ടയും ലഭിക്കും. നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരി വീതം ലഭിക്കും. അധികമായി രണ്ട് കിലോഗ്രാം അരി കിട്ടും. 10.90 രൂപ നിരക്കിലാണിത്. നാല് കിലോഗ്രാം വരെ ആട്ടയും ലഭിക്കും.
പിങ്ക് കാർഡിലെ ഓരോ അംഗത്തിനും 4 കിലോഗ്രാം അരിയും ഒരു കിലോഗ്രാം വീതം ഗോതമ്പും ലഭിക്കും.
ഗോതമ്പിൻ്റെ അളവ് കുറയ്‌ക്കണം എങ്കിൽ നാല് കിലോഗ്രാം വരെ ആട്ട ലഭ്യമാകും. കിലോയ്‌ക്ക് ഒൻപത് രൂപ നിരക്കിലാണിത്.
മഞ്ഞ കാർഡുകാർക്ക് 30 കിലോഗ്രാം അരിയും രണ്ട് കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മൂന്ന് പായ്‌ക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും.
ബ്രൗൺ കാർഡ് ഒഴികെ എല്ലാ കാർഡിനും ഒരു ലിറ്റർ മണ്ണെണ്ണയും നൽകും. വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡുടമകൾക്ക് നാല് ലിറ്റർ മണ്ണെണ്ണ ലഭ്യത അനുസരിച്ച് വിതരണം ചെയ്യും. ഇന്ന് മുതൽ മാർച്ച് മാസത്തെ ഭക്ഷ്യധാന്യം വാങ്ങാം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.