തളിപ്പറമ്പ് :വിദ്യാർത്ഥിത്വം നിറഞ്ഞ നിലപാടുകളിലൂടെകലാലയങ്ങളിലേക്ക് എം എസ് എഫി നെ പരിചയപ്പെടുത്തി സംഘടനക്ക് വേണ്ടി ജീവിതം സമർപ്പിച്ച നേതാവായിരുന്നു ഹബീബ് റഹ്മാനെന്ന്
ടി പി അഷ്റഫലി എം എൽ എ പറഞ്ഞു .
എം എസ് എഫ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അഡ്വ: ഹബീബ് റഹ്മാന്റെ ഓർമ്മത്താളുകൾ- സ്മൃതി സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂല്യങ്ങൾ കൈവിടാതെ മുൻഗാമികളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ആഷിക്ക് തടിക്കടവ് അധ്യക്ഷനായി.ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഒ പി ഇബ്രാഹിംകുട്ടി,യു ഡി എഫ് തളിപ്പറമ്പ് മണ്ഡലം ചെയർമാനും ഹബീബിന്റെ സഹോദരനുമായ
പി മുഹമ്മദ് ഇഖ്ബാൽ,പി എ വി അബൂബക്കർ,ഉസ്മാൻ കൊമ്മച്ചി,സഫ്വാൻ കുറ്റിക്കോൽ,
ഫായിസ് കുപ്പം,അജ്മൽ പാറാട് സംസാരിച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.