Kannur

സാംസ്കാരിക പ്രവർത്തകൻ വിജയൻ കൂടാളി വിട പറഞ്ഞു

സാംസ്കാരിക പ്രവർത്തകൻ വിജയൻ കൂടാളി വിട പറഞ്ഞു


കൂടാളി : കണ്ണൂർ ജില്ലയിലെ പ്രമുഖ സാംസ്കാരിക, സാഹിത്യ പ്രവർത്തകൻ 
പി. വിജയൻ കൂടാളി (66)നിര്യാതനായി. കണ്ണൂർ ജില്ലയിലെ സാമൂഹിക  സാംസ്കാരിക  രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു വിജയൻ കൂടാളി. കെ എസ് വൈ എഫ് കൂടാളി വില്ലേജ് പ്രസിഡൻ്റ്,  ഡിവൈഎഫ്ഐ കൂടാളി വില്ലേജ് പ്രസിഡൻ്റ്, ബാലസംഘം വില്ലേജ് സെക്രട്ടറി ,മട്ടന്നൂർ കോളേജ് യൂണിയൻ ചെയർമാൻ, പു ക സ മുൻസംസ്ഥാന സമിതി അംഗം,  ദേശാഭിമാനി ഏജൻ്റ് , കൂടാളി ആർട്സ് കോളേജ് അധ്യാപകൻ,  കൂടാളി ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി , കൂടാളി വായനശാല പ്രസിഡൻ്റ്,കേരളശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂരിലെ എം.എൻ വിജയൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ പ്രവർത്തകനാണ്. ഗീതയാണ് ഭാര്യ . മക്കൾ :അനൂപ് (അസി.എഞ്ചിനീയർ,  ആയി ക്കര ഹാർബർ )ഡോ: ആതിര  'മരുമക്കൾ: ഹർഷ് ( കതിരൂർ) അനുഷ (ഏറണാകുളം). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക്  2 മണിക്ക് പയ്യാമ്പലത്ത് .

 

Ratheesh Sreevalsam
2026-07-28



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.