കണ്ണൂർ റൂറൽ ജില്ലയുടെ കീഴിൽ NDPS കേസുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ നിന്ന് പിടികൂടിയ നിരോധിത മയക്കുരുന്നുകൾ നശിപ്പിച്ചു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ഉമേഷ് ഗോയൽ ഐ.പി.എസ് ചെയർമാൻ ആയ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയിൽ ശ്രീ. പ്രേമചന്ദ്രൻ ഡി.വൈ.എസ്.പി (സ്പെഷ്യൽ ബ്രാഞ്ച്), ശ്രീ. ഷജു ജോസഫ് ഡി.വൈ.എസ്.പി (നാർകോട്ടിക് സെൽ)എന്നിവർ അംഗങ്ങൾ ആയിരുന്നു. വിവിധ കേസുകളികളിലായി പിടിച്ചെടുത്ത 14.43 കി.ഗ്രാം കഞ്ചാവ്, 211.42 ഗ്രാം മേത്താഫിറ്റാമിൻ, 415.58 ഗ്രാം എം ഡി എം എ, 4.02 കി.ഗ്രാം ഹാഷിഷ് ഓയിൽ, 4 കഞ്ചാവ് ചെടി എന്നിവ നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.