കൂറ്റൻ കല്ലും മണ്ണും ഇടിഞ്ഞ് ഇറങ്ങിയത് അപകട ഭീഷണി ഉയർത്തുന്നു.കോഴിച്ചാൽ കട്ടപ്പുള്ളി ശാന്തിപുരം റോഡിന് മുകൾഭാഗത്തായാണ് കല്ലും മണ്ണും ഇടിഞ്ഞ് മരങ്ങളും തകർത്തുകൊണ്ട് ഒരു പ്രദേശം അപകട ഭീഷണിയിൽ ആയിരിക്കുന്നത്.പാലിക്കാ മറ്റത്തിൽ രാധാകൃഷ്ണന്റെ കൃഷിയിടത്തുനിന്നാണ് കല്ല് ഉരുണ്ട് വന്നത്.പാറക്കെട്ടിൽ നിന്നും വിട്ടു വന്ന വലിയ കല്ലും മണ്ണും ഇടിഞ്ഞു നീങ്ങിയതിനെ തുടർന്ന് താഴെയുള്ള മരങ്ങളും പനയും തകർന്ന് ഒടിഞ്ഞ നിലയിലാണ്.ഇന്ന് വൈകുന്നേരം ആണ് വലിയ ശബ്ദത്തോടെ കല്ലും മണ്ണും ഇടിഞ്ഞു വീണത്.നിരപ്പേൽ അഗസ്റ്റിൻ, ജോസ് തുടങ്ങിയവരുടെ കൃഷിയിടത്തിലേക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.