ഇരിട്ടി - മട്ടന്നൂർ റൂട്ടിൽ പാലോട്ടുപള്ളിക്ക് സമീപം (മട്ടന്നൂർ കോടതി പരിസരത്ത് ) തടി കയറ്റിവന്ന ലോറി മറിഞ്ഞപകടം. ഇരിട്ടി ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഒരു വശത്തേക്ക് ചെരിഞ്ഞു മറിയുകയായിരുന്നു.ലോറിയിലുണ്ടായിരുന്ന
തടികൾ റോഡിൽ നിരന്നുകിടന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
പിന്നീട് പോലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ
ക്രെയിൻ ഉപയോഗിച്ച് ലോറി നിവർത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിലാർക്കും പരിക്കില്ല.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.