Kannur

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക നടപടിയുമായി കോളജ് മാനേജ്മെന്റ് രംഗത്ത്. കേസിൽ ആരോപണവിധേയനായ ഓറൽ പത്തോളജി വിഭാഗം മേധാവി Dr. S.K. Ram ഇനി കോളേജിൽ അധ്യാപകനായി തുടരില്ലെന്ന് മാനേജ്മെന്റ് യോഗത്തിൽ തീരുമാനിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പുറത്താക്കുമെന്നാണ് വിവരം.

നിതിനെ ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള മാനസിക പീഡനങ്ങൾക്ക് വിധേയനാക്കി ആത്മഹത്യയിലേക്ക് തള്ളിയെന്നതാണ് പ്രധാന ആരോപണം. ഇതിനുമുമ്പ് തന്നെ Dr. S.K. Ramെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നുവെന്നും സഹപാഠികൾ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതുമാണ്.

കേസിൽ ഉൾപ്പെട്ട അസോസിയേറ്റ് പ്രൊഫസർ Dr. Sangeetha Nambiarെക്കെതിരെ അന്വേഷണം പൂർത്തിയായതിന് ശേഷമേ നടപടി ഉണ്ടാകൂ എന്നാണ് മാനേജ്മെന്റിന്റെ നിലപാട്. നിലവിൽ ഇരുവരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ജാതി അധിക്ഷേപവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. തെളിവുകൾ ശേഖരിച്ച ശേഷമേ അറസ്റ്റ് ഉണ്ടാകൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

ഇതിനിടെ, നിതിന്റെ മരണവുമായി ബന്ധപ്പെട്ട നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മരണത്തിന് മുമ്പ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് പോകുന്ന നിതിന്റെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്.

ലോൺ ആപ്പ് ഭീഷണിയും കോളേജ് തലത്തിലുള്ള ചോദ്യം ചെയ്യലുകളും ജാതി അധിക്ഷേപവും ചേർന്ന മാനസിക സമ്മർദ്ദമാണ് വിദ്യാർത്ഥിയെ മരണത്തിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ ആരോഗ്യ സർവകലാശാല നാലംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.






News Desk
2026-04-15



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.