Kerala

ശബരിമലയിൽ ആദ്യവാരം ദർശനത്തിന് എത്തിയ ഭക്തരുടെ എണ്ണത്തിൽ 47 ശതമാനം ഇടിവ്

നടവരവ്, അപ്പം, അരവണ വിറ്റുവരവ്, അന്നദാന ഫണ്ട് തുടങ്ങിയവയിലും കോടികളുടെ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്.

ശബരിമല: മണ്ഡലകാല പൂജകൾക്കായി നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോൾ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ ഇടിവ്. 47 ശതമാനം തീർഥാടകരുടെ കുറവാണ് ഇക്കുറി ആദ്യ ആഴ്ചയിൽ രേഖപ്പെടുത്തിയത്. നടവരവ്, അപ്പം, അരവണ വിറ്റുവരവ്, അന്നദാന ഫണ്ട് തുടങ്ങിയവയിലും കോടികളുടെ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്.

2025ൽ നട തുറന്ന് ആദ്യ ആറ് ദിവസം 5,10,445 പേർ ശബരിമലയിൽ എത്തിയിരുന്നു. എന്നാൽ 2026ൽ ഇത് 2,71,827 മാത്രമായി കുറഞ്ഞു. മുൻ വർഷത്തേക്കാൾ മണ്ഡലകാലത്ത് 2,38,618 തീർഥാടകരുടെ കുറവാണ് ആദ്യവാരത്തിൽ ഉണ്ടായത്. എന്നാൽ വെർച്വൽ ക്യൂവിൽ പ്രതിദിനം 5000 സ്ലോട്ടു കൂടി അനുവദിച്ചതോടെ, ഇപ്പോൾ പ്രതിദിനം 85,000 പേർക്ക് ദർശനത്തിന് അവസരമുണ്ട്.

ഈ കുറവ് പരിഹരിക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ബുക്കിങ്ങിൽ ചില ക്രമക്കേടുകൾ ഉണ്ട് എന്നത് സർക്കാർ പരിശോധിക്കും. എഡിജിപിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ദിവസേന വെർച്വൽ ക്യൂ ബുക്കിംഗിൽ ഭക്തരുടെ എണ്ണത്തിൽ 5000 വർധന വരുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

അതേസമയം, 16ന്‌ നട തുറന്ന ശേഷം ഇതുവരെയുള്ള ദിനങ്ങളിൽ കൂടുതൽ ഭക്തരെത്തിയത് വെള്ളിയാഴ്ചയാണ്, 60,635 പേർ. വെർച്വൽ ക്യൂവഴി 64,000 പേരാണ് വെള്ളിയാഴ്ച ബുക്ക് ചെയ്തിരുന്നത്






News Desk
2026-11-22



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.