Kerala

ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി, നിയമനടപടിക്ക് 17 വയസുകാരി

ഫെയർനെസ് ക്രീമിലെ വിഷബാധ മൂലം ഗുരുതര വൃക്കരോഗം ബാധിച്ച് 17കാരി

മലപ്പുറം: ഇൻസ്റ്റാഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീമിലെ വിഷബാധ മൂലം ഗുരുതര വൃക്കരോഗം ബാധിച്ച് 17കാരി. പരിശോധനയിൽ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി. പരാതിപ്പെട്ടിട്ടും കമ്പനി ഗൗനിക്കാതെ വന്നതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് 17കാരി. ഓൺലൈൻ വഴി വാങ്ങിയ ക്രീമിലാണ് 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുള്ളതായി പരിശോധനയിൽ സ്ഥിരീകരിച്ചത്. മുഖക്കുരു, കരുവാളിപ്പ് എന്നിവ പോകുമെന്നായിരുന്നു ക്രീമിന്റെ കമ്പനി അവകാശപ്പെട്ടിരുന്നത്. ഫെയ്സ് ക്രീം കന്പനിക്കെതിരെ ഉഭഭോക്തൃ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസമാരുടെ വീഡിയോ കണ്ടാണ് ഓൺലൈനിൽ ഫെയറ്നസ് ക്രീം ഓർഡർ ചെയതത്. നൈറ്റ് ക്രീം ആയി ആണ് ഉപയോഗിച്ചിരുന്നത്. പതിനഞ്ച് ദിവസം കൊണ്ട് മുഖകാന്തി വർദ്ധിപ്പിക്കുമെന്നായിരുന്നു ഇന്സ്റ്റഗ്രാമിൽ വ്യാപകമായി ഈ കമ്പനി നടത്തിയിരുന്ന വാഗ്ദാനം.

ആദ്യബോട്ടിൽ ഉപയോഗിച്ചപ്പോൾ ഫലപ്രദമെന്ന് തോന്നി,ഒരു കൊല്ലത്തിനിടെ മൂന്ന് ബോട്ടിൽ ഉപയോഗിച്ചു. ഇതോടെയാണ് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയത്. വിശദമായ പരിശോധനയിൽ കുട്ടിയുടെ രക്തത്തിലും ശരീരത്തിലും അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തി. മെർക്കുറി വൃക്കകളുടെ അരിപ്പകളെ സാരമായി ബാധിക്കും. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് എത്തിക്കും. നിയമനടപടികൾ ആരംഭിക്കുന്നതിനാലാണ് കുടുംബം ഈ ക്രീമിന്റെ പേര് പരസ്യപ്പെടുത്താത്തത്. ആരോഗ്യ പ്രശ്നങ്ങൾ ഈ കമ്പിനിയെ അറിയിച്ചെങ്കിലും പോസറ്റീവായിരുന്നില്ല പ്രതികരണം.






News Desk
2026-11-21



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.