തിരുവനന്തപുരം: പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. രണ്ട് കേസുകളിലായി കുറ്റപത്രങ്ങളുടെ കരട് തയ്യാറാക്കി. ബലാത്സംഗം, ഭ്രൂണഹത്യ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർനടപടികൾക്കായി കുറ്റപത്രങ്ങൾ നിയമോപദേശത്തിന് കൈമാറിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളിലാണ് അന്വേഷണസംഘം കുറ്റപത്രങ്ങളുടെ കരട് തയ്യാറാക്കിയത്. ബലാത്സംഗം, ഭ്രൂണഹത്യ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്.
കുറ്റപത്രങ്ങൾ തുടർനടപടികൾക്കായി നിയമോപദേശത്തിന് കൈമാറിയിരിക്കുകയാണ്. നിയമോപദേശം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.
അതിനിടെ, കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന എസ്.പി. ജി. പൂങ്കുഴലി ചുമതല ഒഴിഞ്ഞു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നതിന്റെ ഭാഗമായാണ് അന്വേഷണസംഘത്തിന്റെ തലപ്പത്തുനിന്ന് അവർ മാറിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.