കുറ്റ്യാട്ടൂർ: മഹാരാഷ്ട്രയിലെ നാഗ്‌പുരിലുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ കുറ്റ്യാട്ടൂർ സ്വദേശിയായ യുവ എൻജിനിയർ ദാരുണാന്ത്യം. മാണിയൂർ തരിയേരിയിലെ പി.പി.കെ. ശ്യാം കൃഷ്ണൻ (26) ആണ് മരിച്ചത്.
നാഗ്‌പൂർ ദത്താമേഖേ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബയോ മെഡിക്കൽ എൻജിനിയറായിരുന്നു ശ്യാം കൃഷ്ണൻ. ഞായറാഴ്ച പകൽ രണ്ടോടെ ആശുപത്രി വളപ്പിലാണ് അപകടമുണ്ടായത്. നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് സാധനങ്ങളുമായി എത്തിയ ലോറി, നടന്നുപോകുകയായിരുന്ന ശ്യാം കൃഷ്ണനെ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശിയും ബയോ മെഡിക്കൽ എൻജിനിയറുമായ കെ.പി. അമൻ (26) ഗുരുതര പരിക്കുകളോടെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആറ് മാസം മുമ്പാണ് ശ്യാം കൃഷ്ണൻ ജോലിയിൽ പ്രവേശിച്ചത്. പി.പി.കെ. ബാലകൃഷ്ണൻ - എൻ. ബീന ദമ്പതികളുടെ മകനാണ്. സഹോദരൻ: ശരത് കൃഷ്ണൻ. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) പകൽ ഒന്നിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.