തളിപ്പറമ്പ: മുഴുവൻ പെയിൻറിംഗ് തൊഴിലാളികൾക്കും ഇ എസ് ഐ ഏർപ്പെടുത്തണമെന്നും പെയിൻറിംഗ് തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നുംഓൾ കേരള പെയിൻ്റ്ഴേസ് ആൻ്റ് പോളിഷേഴ്സ് അസോസിയേഷൻ
കണ്ണൂർജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .തളിപ്പറമ്പ് വ്യാപാരഭവനിൽ നടന്ന പ്രതിനിധി സമ്മേളനം എ കെ പി പി എ സംസ്ഥാന പ്രസിഡണ്ട് സന്തോഷ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ കെ കെ അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടരി ഉണ്ണി പൂക്കോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു . ഇ ടൈറ്റസ്, രഞ്ജിത്ത് കരിമ്പം, സത്യദാസ് പട്ടുവം എന്നിവർ പ്രസംഗിച്ചു. പൊതു സമ്മേളനം എ കെ പി പി എ സംസ്ഥാന ജനറൽ സെക്രട്ടറി അനീഗർപെരിങ്ങാല ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് മർച്ചൻ്റസ് അസോസിയേഷൻ പ്രസിഡണ്ട്
കെ എസ് റിയാസ് , എ കെ പി പി എ സംസ്ഥാന ട്രഷറർ ബാബു മലപ്പുറം ,വൈസ് പ്രസിഡണ്ട് പ്രിജു കോട്ടയം,
ജോ: സെക്രട്ടരിമാരായ സുനിൽകായംകുളം,വിനോദ് കെവിശ്വം ,വിജു ചെറിയാൻ,ലിബിൻ കാസർക്കോട്, സാദിഖ് മൂപ്പൻ
മലപ്പുറം , പി കെ നസീർ,ബാലു വാലത്തറഎന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ:കെ കെ അഷറഫ് ( പ്രസിഡണ്ട് ),
ഇ ടൈറ്റസ് (സെക്രട്ടരി ), രഞ്ജിത്ത് കരിമ്പം ( ട്രഷറർ)
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.