Kannur

സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂളിന് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാരം

സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂളിന് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാരം


തളിപ്പറമ്പ : സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ചർ സ്കൗട്ട് വിഭാഗത്തിൽ മികച്ച റോവർ യൂണിറ്റിനുള്ള ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് സംസ്ഥാന പുരസ്കാരത്തിൽ രണ്ടാം സ്ഥാനം സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ റോവർ യൂണിറ്റിന് ലഭിച്ചു.
2024-2026 വർഷത്തെ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്.ഹയർസെക്കൻഡറി സ്കൂൾ കെമിസ്ട്രി അധ്യാപകനും റോവർ സ്കൗട്ട് ലീഡറുമായ ശുഹൈൽ തളിക്കാരന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടപ്പാക്കിയത്.
സന്നദ്ധ സേവന പ്രവർത്തനങ്ങൾ, സാമൂഹിക ജീവകാരുണ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ, റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് രഹിത സമൂഹം,ജലസംരക്ഷണം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്.
സ്കൂൾ പ്രിൻസിപ്പാൾ  പി എസ് അൻവർ മാസ്റ്റർ, റോവർ ലീഡർ ശുഹൈൽ തളിക്കാരൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം  നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും.
 






രാജൻ തളിപ്പറമ്പ
2026-09-22



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.