തളിപ്പറമ്പ: പട്ടുവം ഗ്രാമ പഞ്ചായത്തിലെ ബീക്കൺ ടൌൺ വെള്ളിക്കീൽ റോഡ് ജംഗ്ഷൻ മുതൽ മുറിയാത്തോട് ടൗൺ ഉൾപ്പെടെ സ്നേഹ നികേതൻ വരെയുള്ള പ്രദേശമാണ് .
ഈ പ്രദേശം വൃത്തിയും ഭംഗിയുമുള്ളവയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ബീക്കൺ ടൗൺ പദ്ധതി നടപ്പിലാക്കുന്നത് .
ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ കർമ്മപദ്ധതി അംഗീകരിച്ചു.ശുചീകരണ പ്രവൃത്തി നടത്തൽ, അലങ്കാര ദീപങ്ങൾ സ്ഥാപിക്കൽ ,പൊതു ടോയ്ലറ്റ് നിർമ്മാണം എന്നിവ പദ്ധതിയിൽ വരും. പ്രസിഡന്റ് പി കെ ദിവാകര ചെയർമാനായി കൊണ്ട് രൂപീകരിച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തുക . പ്രൊജക്ട് ബീക്കൺ ടൗൺ സംഘാടക സമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പി സുരേശൻ അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡന്റ്
എം വർണ്ണ സംസാരിച്ചു. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ എം സുജന പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടരി സി സി ശ്രീജിത്ത് കുമാർ സ്വാഗതവും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എൻ ബിന്ദു നന്ദിയും പറഞ്ഞു . തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി ശ്രീമതി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ ദാമോദരൻ,കെ വി വിനിത,ഗ്രാമപഞ്ചായത്ത് മെമ്പർമാർ ,കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ
പി പി സജിത , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,കുടുംബശ്രീ എ ഡി എസ് അംഗങ്ങൾ,ആശ വർക്കർ മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബെയ്സ് ലൈൻ സർവ്വേയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിനു മുന്നിൽ മനുഷ്യ ചങ്ങല തീർത്ത് പ്രസിഡണ്ട്
പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.